മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര യുണെെറ്റഡ് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വീടുകളിൽ ഒരു കറിവേപ്പ് തെെ നടൽ പദ്ധതിയുടെ ഉദ്ഘാടനം മർച്ചന്റ് കോ- ഓപ്പറേറ്റീവ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ.കബീർ നിർവഹിച്ചു. ലെെബ്രറി പ്രസിഡന്റ് പി.എച്ച്. സക്കീർഹുസെെൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം പുതുവത്സര സന്ദേശം നൽകി . ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി .കെ. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ലെെബ്രറി വെെസ് പ്രസിഡന്റ് പി.എം. ഷാൻ, ജോയിന്റ് സെക്രട്ടറി പി.ഇ.നൗഫൽ എന്നിവർ സംസാരിച്ചു. ലെെബ്രറി പ്രവർത്തന പരിധിയിലെ 215 വീടുകളിലും കറിവേപ്പിന്റെ കൂടതെെകൾ നടുകയുണ്ടായി. ഇതിന് ആവശ്യമായ ജെെവ വളവും ,കറിവേപ്പ് തെെകൾ നനക്കുന്നതിന് സ്‌പ്രേ പമ്പും മർച്ചന്റ് കോ- ഓപ്പറേറ്റീവ് സഹകരണ ബാങ്ക് വീടുകളിൽ എത്തിച്ചു നൽകും .