കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി 'കാക്ക വെറുമൊരു പക്ഷിയല്ല' എന്ന വിഷയത്തിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. 3 മുതൽ 30 മിനിറ്റുവരെ ദൈർഘ്യമുള്ള സ്വതന്ത്ര കഥാസിനിമകളാണ് പരിഗണിക്കുക. ഷോർട്ട് ഫിലിമുകൾ സിഡി/ഡിവിഡി/ബ്ലുറേ/പെൻഡ്രൈവ് എന്നിവയിലൊന്നിൽ പകർത്തി ജനുവരി 20 ന് മുൻപ് ലഭിക്കത്തക്കവിധത്തിൽ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണസംഘം, കോട്ടയം 686 001 എന്ന മേൽവിലാസത്തിൽ അയ്ക്കണം. അയക്കുന്നതോടൊപ്പം വിവരങ്ങൾ www.krithibookfest.com/events എന്ന പേജിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യ മൂന്നു വിജയികൾക്ക് യഥാക്രമം 15000 രൂപ, 10000 രൂപ, 7500 രൂപ എന്നിങ്ങനെ കാഷ് അവാർഡുകളും പ്രശസ്തി പത്രങ്ങളും നൽകും.