പറവൂർ : ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഹിന്ദുഐക്യവേദി നടത്തുന്ന സ്വാഭിമാനസദസും ഐക്യദാർഢ്യറാലിയും ഇന്ന് പറവൂരിൽ നടക്കും. വൈകിട്ട് നാലിന് ചേന്ദമംഗലം കവലയിൽ നിന്ന് റാലി ആരംഭിച്ച് മുനിസിപ്പൽ പാ‌ർക്കിൽ സമാപിക്കും. സ്വാഭിമാനസദസിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു തുടങ്ങിയവർ സംസാരിക്കും.