അങ്കമാലി: ഇന്റലിന്റെ നേതൃത്വത്തിൽ ഫിസാറ്റിൽ നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ദേശീയ ശില്പശാല ഇന്നും നാളെയും നടക്കും.ഇന്ന് രാവിലെ 9.30 ന് ഏഷ്യ പസഫിക് മേധാവി അക്കാൻഷേ ബലാനി ഉദ്ഘാടനം ചെയ്യും. കോളേജ് ട്രഷറർ സച്ചിൻ ജേക്കബ് പോൾ അദ്ധ്യക്ഷത വഹിക്കും. അസാപ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഫ്രാൻസിസ്. ടി. വി മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ ഇരുപത്തഞ്ച് കോളേജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അൻപത് അദ്ധ്യാപകർ പങ്കെടുക്കും. അസാപ് ജില്ലാ പ്രോഗ്രാം മാനേജർ നീതു സത്യൻ, പ്രിൻസിപ്പൽ ഡോ ജോർജ് ഐസക് , വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല , അക്കാഡമിക് ഡയറക്ടർ ഡോ. കെ.എസ്.എം പണിക്കർ, ഡീൻ ഡോ. സണ്ണി കുര്യാക്കോസ്, സ്‌കിൽ പാർക്ക് ചീഫ് കോ ഓർഡിനേറ്റിംഗ് ഓഫീസർ ബിജോയ് വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.