അങ്കമാലി:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എട്ടിന് നടത്തുന്ന ദേശീയപണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി പട്ടണത്തിൽ പ്രചരണറാലിയും യോഗവും സംഘടിപ്പിച്ചു. ടി.പി. ദേവസ്സിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി. മോഹനൻ അദ്ധ്യക്ഷനായി. പി.സി. സലോമി, കെ.ടി. ജോയി, രാജു ലാസർ, ടി.പി. വേണു തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.