edapal-sub
എടപ്പാൾ സുബ്രഹ്മണ്യൻ.

പറവൂർ : സാഹിത്യ പ്രവർത്തക സഹകരണ സ്വാശ്രയസംഘത്തിന്റെ സാഹിത്യശ്രീ പുരസ്കാരം എടപ്പാൾ സുബ്രഹ്മണ്യന് . ബാലസാഹിത്യ കവിതാ സമാഹാരമായ നേരമില്ലുണ്ണിക്ക് എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹത നേടിയത്. പതിനൊന്നാം തീയതി പറവൂരിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ പതിനായിരത്തൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും.