kmpa
കേരളാ മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.എം.പി.എ) അമ്പതാം വാർഷികാഘോഷങ്ങൾ കൊച്ചിയിൽ ഓൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് സൗത്ത് വൈസ് പ്രസിഡന്റ് സി. രവീന്ദ്രറെഢിയും ശാരദാ രാജേന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ബിജു ജോസ്, ഒ. വേണുഗോപാൽ, ആർ. ഗോപകുമാർ, ജോസഫ് മുട്ടത്തോട്ടിൽ തുടങ്ങിയവർ എന്നിവർ സമീപം

കൊച്ചി: കേരളാ മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.എം.പി.എ) ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ കൊച്ചിയിൽ ആരംഭിച്ചു. ഓൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് (എ.ഐ.എഫ്.എം.പി) സൗത്ത് വൈസ് പ്രസിഡന്റ് സി. രവീന്ദ്ര റെഢി, ശാരദ രാജേന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ദേശീയ പ്രസിഡന്റ് ദിബ്യജ്യോതി കലിത മുഖ്യാതിഥിയായി. അമ്പതു പൂർത്തിയാക്കിയ പ്രിന്റിംഗ് പ്രസുകളുടെ ഉടമകൾ, ദീർഘകാല സേവനം നടത്തിയ ജീവനക്കാർ, മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഫെബ്രുവരി 8ന് പ്രിന്റ് ആൻഡ് ബിയോണ്ട് ദേശീയ സെമിനാർ, ഏപ്രിൽ 24 മുതൽ 26 വരെ പ്രിന്റ് മിറക്കിൾ പ്രദർശനം, ഏപ്രിൽ 25 ന് കേരളാ പ്രിന്റ് അവാർഡ്‌സ്, വാർഷിക പൊതുയോഗം, ഓണാഘോഷം, സ്‌കൂൾ കോളേജ് മാഗസിനുകൾക്കുള്ള അവാർഡുകൾ, പുതിയ തലമുറയെ പ്രിന്റിംഗ് മേഖലയിലേയ്ക്ക് ആകർഷിക്കുന്ന ബോധവത്കരണ പരിപാടികൾ, അംഗങ്ങൾക്ക് ആധുനിക പ്രവണതകൾ പരിചയപ്പെടുത്തുന്ന സെമിനാറുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.