കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി 'കാക്ക വെറുമൊരു പക്ഷിയല്ല' എന്ന വിഷയത്തിൽ ഹ്രസ്വചലച്ചിത്ര മത്സരം സംഘടിപ്പിക്കും. മൂന്നു മുതൽ 30 മിനിറ്റു വരെ ദൈർഘ്യമുള്ള സ്വതന്ത്ര കഥാസിനിമകളാണ് പരിഗണിക്കുക.
സി.ഡി, ഡി.വി.ഡി, ബ്ലുറേ, പെൻഡ്രൈവ് എന്നിവയിലൊന്നിൽ പകർത്തി ജനുവരി 20 നു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണസംഘം, കോട്ടയം 686 001 എന്ന മേൽവിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾ www.krithibookfest.com/events എന്ന പേജിൽ രജിസ്റ്റർ ചെയ്യണം.
ആദ്യ മൂന്നു വിജയികൾക്ക് യഥാക്രമം 15000 രൂപ, 10000 രൂപ, 7500 രൂപ എന്നിങ്ങനെ അവാർഡുകളും പ്രശസ്തിപത്രങ്ങളും നൽകും.