tahamaramukku-road
താമരമുക്ക് - മൈനാംപറമ്പ്, ചരുപറമ്പ് - കൊച്ചുകുന്നുംപുറം എന്നീ റോഡുകളുടെ ഉദ്ഘാടനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : കരുമാല്ലൂർ പഞ്ചായത്ത് ഇരുപതാം വാർഡിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് പത്തൊൻപത് ലക്ഷം രൂപ ചെലവിൽ പണി കഴിപ്പിച്ച താമരമുക്ക് - മൈനാംപറമ്പ് , ചരുപറമ്പ് - കൊച്ചുകുന്നുംപുറം റോഡുകളുടെ ഉദ്ഘാടനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റസിയ സവാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ ബാബു, എ.എം. അബു, സാജിത നിസാർ, പി.എ. സക്കീർ, എ.എ. നസീർ, ബിന്ദു ഗോപി, കെ.എം. ലൈജു തുടങ്ങിയവർ സംസാരിച്ചു.