കൊച്ചി: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന സക്ഷമ ദേശീയതലത്തിൽ നടപ്പിലാക്കുന്ന ദിവ്യാംഗ മിത്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആർ.എസ്.എസ്. പ്രാന്തസംഘചാലക് പി.ഇ.ബി മേനോൻ നിർവഹിച്ചു.
സക്ഷമ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. ഗോപകുമാർ പി.ഇ.ബി. മേനോനിൽ നിന്ന് തുക ഏറ്റുവാങ്ങി. ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമലയൻ, പ്രന്തകാര്യവാഹ് പി. ഗോപാലൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.