ആലുവ: ബീവറേജ് ഔട്ട് ലെറ്റുകൾക്ക് ഉണ്ടായിരുന്ന ഒന്നാം തിയതിയിലെ അവധിയും എടുത്തുകളയുന്നത് ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) ചൂണ്ടികാട്ടി. ഇതിന് പരിഹാരമായി ആഴ്ചയിൽ ഒരു ദിവസം മേഖല തിരിച്ച് പൂർണ്ണ അവധിയനുവദിക്കണമെന്ന് ആവശ്യയപ്പെട്ടു. നിലവിൽ ജീവനക്കാരുടെ കുറവ് സംസ്ഥാനത്തെ ബീവറേജുകൾ അനുഭവിക്കുന്നുണ്ട്. ഓരോ ദിവസവും ഒരാൾ വീതം അവധിയെടുക്കുമ്പോൾ ബാക്കി ജീവനക്കാർക്ക് ജോലി ഭാരം കൂടുകയാണ് ചെയ്യുക.
ഈ സംവിധാനത്തിൽ വർക്ക് അറേഞ്ച് മെൻറും ബുദ്ധിമുട്ടായി മാറും. പകരം ഓരോ ഔട്ട് ലെറ്റിനും ആഴ്ചയിൽ അവധി നൽകിയാൽ വിൽപ്പനയെ ബാധിക്കില്ലെന്നും ശിശുകുമാർ ചൂണ്ടിക്കാട്ടി. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് എക്‌സൈസ് മന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.