പിറവം: പാഴൂർ ആറ്റുതീരം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും വിവിധ കലാപരിപാടികളും നടത്തി. അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പിറവം നഗരസഭാ കൗൺസിലർ ഉണ്ണി വല്ലയിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിജി ഗോദൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വത്സല വർഗീസ് സമ്മാനവിതരണം ചെയ്തു. സെക്രട്ടറി എ.എസ് ജോൺ, സിമ്പിൾ തോമസ് എന്നിവർ സംസാരിച്ചു. ദന്തഡോക്ടർ കെ. എം ചാർലി പല്ലുകളുടെ സംരക്ഷണവും ചികിത്സാരീതിയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുവാൻ അസോസിയേഷൻ തീരുമാനിച്ചു.