ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനക്ളാസ് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, മേഘപ്രസാദ്, ഷിബി ബോസ്, സജിത സുഭാഷണൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശരത് തായിക്കാട്ടുകര, ഷാൻ അത്താണി, അഖിൽ ഇടച്ചിറ, നിബിൻ നൊച്ചിമ എന്നിവർ സംസാരിച്ചു.
കെ.എം. സജീവ്, കെ.ഡി. സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ളാസ് . എല്ലാ മാസവും രണ്ടുദിവസം വീതം രണ്ട് ബാച്ചുകളായി ക്ളാസ് നടക്കും.