പിറവം: വികസനപദ്ധതികളുടെ മെല്ലെപ്പോക്കിലും മുരടിപ്പിക്കലിലിനുമെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി യു.ഡി.എഫ്. ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമില്ലാതെ വന്നതോടെ അജണ്ടകളെല്ലാം വോട്ടിനിടാതെ മാറ്റിവച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് മുൻ ചെയർമാൻമാരായ പി.സി.ജോസും പ്രിൻസ് പോൾ ജോണും കുറ്റപ്പെടുത്തി.

ചെയർമാന്റെ നടപടി ഒളിച്ചോട്ടമാണെന്നും കൂത്താട്ടുകുളം നഗരസഭ ഭരണസമിതിക്കെതിരെ യു.ഡി.എഫ് സമരപരിപാടികൾക്ക് രൂപം കൊടുത്തതായും ഇരുവരും അറിയിച്ചു. ആലോചന യോഗത്തിൽ കൗൺസിലർമാരായ പി.സി.ജോസ്, പ്രിൻസ് പോൾ ജോൺ , ബിജു ജോൺ, തോമസ് ജോൺ , വൽസ ബേബി, ഗ്രേസി ജോർജ് ഓമന ബേബി, സീന ജോൺസൻ സാറാ ടി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.