ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖയിലെ ഡോ. പല്പു പ്രാർത്ഥനാ കുടുംബയൂണിറ്റ് യോഗം ശാഖാ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവീനർ സിന്ധു സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. രാധാകൃഷ്ണൻ, കെ.ആർ. അജിത്ത്, ഇ.കെ. ഷാജി, ലത സുധാകരൻ, സജിത മുരളീധരൻ എന്നിവർ സംസാരിച്ചു.