ആലുവ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വനിതാ ഡോക്ടർമാരുടെ സംഘടനയായ വിമൻ ഡോക്ടേഴ്‌സ് വിംഗ് സംസ്ഥാന വ്യാപകമായി പൊതുജനാരോഗ്യ സംരക്ഷണ പരിപാടികൾ നടപ്പിലാക്കും.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവും തടയാനും, ആർത്തവ ശുചിത്വം, ജീവിത ശൈലീരോഗ നിയന്ത്രണം കാൻസർ രോഗ പ്രതിരോധം എന്നിവയിലും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നു സംഘടന ചെയർപേഴ്‌സൻ ഡോ. കവിത രവി അറിയിച്ചു.
സംഘടനയുടെ പ്രവർത്തനോദ്ഘാടനം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗ്ഗീസ് നിർവഹിച്ചു. ഡോ. കവിത രവി അദ്ധ്യക്ഷയായിരുന്നു. സംഘടന ഡോ. എം.ഇ. സുഗതൻ, ഡോ. ഗോപികുമാർ, ഡോ. രാജേശ്വരി അമ്മ, ഡോ. കൊച്ചു എസ്. മണി, ഡോ. ബിന്ദു, ഡോ. രാജലക്ഷ്മി, ഡോ. ഹേമ ശശിധരൻ, ഡോ. സ്വപ്ന എസ്. കുമാർ,ഡോ. ആശാ വിജയൻ എന്നിവർ സംസാരിച്ചു.