കാലടി: കാഞ്ഞൂർ ടൗണിൽ പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയുടെ പണമടങ്ങിയ ബാഗുമായി ബൈക്കിൽ രക്ഷപെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാഞ്ഞൂരിലെ അറ്റ്ലസ് ജ്വല്ലറി ഉടമ സ്റ്റീഫൻ കഴിഞ്ഞ ദിവസം രാവിലെ കട തുറക്കുന്നതിനിടയിൽ ബാഗ് താഴെ വെച്ചിരുന്നു. ഇത് പരിസരത്ത് നിന്ന് നീരിക്ഷിച്ച വ്യക്തി ബാഗെടുത്ത് ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. മോഷ്ടാവിന്റെ സി.സി,ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.