bennyhehnan
അങ്കമാലി നഗരസഭ വികസനോത്സവ് 2020ന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ ഗമം ബെന്നി ബഹാനാൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : നഗരസഭ വികസനോത്സവത്തിന്റെ ഭാഗമായി നഗരസഭ ജീവനക്കാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, കരാറുകാർ, ലൈസൻസികൾ തുടങ്ങിയവരുടെ കുടുംബസംഗമം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി. സിനിമാതാരം ഗബ്രിജോസ്, വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ പീറ്റർ ഞാളിയൻ, ഹെൽത്ത് സൂപ്രവൈസർ എ.എം. അശോകൻ, ഗായകരായ വൈഗ ലാലൻ, കെ.ജി. മനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ടി.ടി. ദേവസിക്കുട്ടി, രേഖ ശ്രീജേഷ്, സെക്രട്ടറി ബീന എസ്. കുമാർ, ഡോ. നസീമ നജീബ്, എസ്. ഷീല, എം.പി. സേതുമാധവൻ , ഷോബി ജോർജ് , ലീല സദാനന്ദൻ എന്നിവർ സംസാരിച്ചു.