കൊച്ചി : കെ.പി.മാധവൻനായരുടെ 23ാമത് ചരമ വാർഷികം പാലാരിവട്ടത്ത് പി.ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ പ്രസിഡന്റ് വി. കേശവൻ അദ്ധ്യക്ഷത വഹിച്ചു. കേരള സർവോദയ സംഘം മുൻ ചെയർമാൻ പി. രാമചന്ദ്രൻ നായർ, ഗാന്ധി ഭവൻ കമ്മിറ്റി അംഗം വി.പി.ജി. മാരാർ, ഗാന്ധി സ്‌മാരകനിധി ദേശീയസമിതി അംഗം കെ.ജി. ജഗദീശൻ, കോൺഗ്രസ് വെണ്ണല മണ്ഡലം പ്രസിഡന്റ് എ.എ. അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു. ഫെഡറേഷൻ സെക്രട്ടറി കെ.പി .ഗോപാലപൊതുവാൾ, ഗാന്ധിഭവൻ കമ്മിറ്റി അംഗം എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു.