puthanvelikkara-
പുത്തൻവേലിക്കര ജലോത്സവം ഇരുട്ടുകുത്തി വിഭാഗം ഫൈനൽ മത്സരം.

പറവൂർ : ഇരുട്ടുകുത്തി വള്ളങ്ങളും നാടൻവള്ളങ്ങളും മാറ്റുരച്ച പുത്തൻവേലിക്കര ജലോത്സവത്തിൽ ടി.ബി.സി കൊച്ചിൻ ടൗണിന്റെ ചെറിയപണ്ഡിതൻ ബി.ബി.സി പുത്തൻവേലിക്കരയുടെ സെന്റ് സെബാസ്റ്റ്യനെ പരാജയപ്പെടുത്തി കിരീടം നേടി. നാടൻ വള്ളങ്ങളുടെ മത്സരത്തിൽ ഗരുഡ ബോട്ട് ക്ളബിന്റെ മയിൽപ്പീലി ഒന്നാം സ്ഥാനവും ടി.ബി.സി കൊച്ചിന്റെ മണവാൻ രണ്ടാം സ്ഥാനവും നേടി. ജലോത്സവം സിനിമാതാരം ഷെബിൻ ബെൻസൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര സബ് ഇൻസ്പെക്ടർ സുധീർ ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

പി.എസ്. ഷൈല, ടി.ജി. അനൂപ്, ടി.എൻ. രാധാകൃഷ്ണൻ, വി.പി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു സമ്മാനിച്ചു. സീസണിൽ പറവൂർ മേഖലയിൽ നടക്കുന്ന അവസാന ജലമേളയായിരുന്നു. പുത്തൻവേലിക്കര ഭുവനേശ്വരി ബോട്ട് ക്ലബാണ് ജലോത്സവം സംഘടിപ്പിച്ചത്.