bdjs
കലൂർ ബസ് സ്റ്റാൻഡിന്റെ പരിസരത്തെ പൊളിഞ്ഞുകിടക്കുന്ന നടപ്പാതകൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, കലൂർ ഏരിയ പ്രസിഡന്റ് കെ.സി.വിജയൻ തുടങ്ങിയവർ സമീപം.

കൊച്ചി: കലൂർ ബസ് സ്റ്റാൻഡിന്റെ പരിസരത്തെ പൊളിഞ്ഞുകിടക്കുന്ന നടപ്പാതകൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പ്രതിഷേധ ധർണ നടത്തി.

എറണാകുളം മണ്ഡലം കലൂർ ഏരിയ കമ്മറ്റിയാണ് ധർണ സംഘടിപ്പിച്ചത്. പൊളിഞ്ഞ കാനയ്ക്ക് സമീപം നടത്തിയ ധർണ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, കലൂർ ഏരിയ പ്രസിഡന്റ് കെ.സി.വിജയൻ, മണ്ഡലം വൈസ് പ്രസിഡന്റ് അർജ്ജുൻ ഗോപിനാഥ്, ബി.അശോകൻ, പി.എസ്.മുരളീധരൻ, സുനിൽ പി. പുളിക്കൽ, സി.സി ഗാന്ധി, ദിലീപ് രാജ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.