rpi
റിപ്പബ്ളിക്കൻ പാർട്ടി ഒഫ് ഇന്ത്യ (അത്താവലെ) വനിതാ യുവജന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.പി. ഷിബി, സുനിൽ സി. കുട്ടപ്പൻ, എൻ.സി. ഷൈജ തുടങ്ങിയവർ സമീപം

കൊച്ചി: റിപ്പബ്ളിക്കൻ പാർട്ടി ഒഫ് ഇന്ത്യ (അത്താവലെ) വനിതാ യുവജന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി. ശശികുമാർ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.പി. ഷിബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ സി. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ മനോഹരൻ പട്ടാമ്പി, സെക്രട്ടറിമാരായ വി.എൻ. സോമൻ, എൻ.ആർ. സന്തോഷ്, ഡോ.എൻ.സി. ഷൈജ, ടി.ടി. ജയന്തി, ജില്ലാ പ്രസിഡന്റ് പി.സി. രവീന്ദ്രൻ, യുവജന വിഭാഗം പ്രസിഡന്റ് എ.വി. പ്രവീൺകുമാർ, പ്രദീപ് ടി.സി., എൻ. വിജയമ്മ എന്നിവർ പ്രസംഗിച്ചു.