kalarekkal-temple-
കളരിക്കൽ ബാലഭദ്രേശ്വരി ദേവിക്ഷേത്ര പുനരുദ്ധാരണ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനം സിനിമ - ടി.വി താരം മനോജ്‌ ഗിന്നസ് നിർവഹിക്കുന്നു.

പറവൂർ : ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ബാലഭദ്രേശ്വരി ദേവീക്ഷേത്ര പുനരുദ്ധാരണ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനം സിനിമ - ടി.വി താരം മനോജ്‌ ഗിന്നസ് നിർവഹിച്ചു. ചിറ്റാറ്റുകര ശാഖാ പ്രസിഡന്റ് കെ.എ. ജോഷി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ടി.കെ.സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് എം.ആർ.സുദർശനൻ, പൂയപ്പിള്ളി ശാഖാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.