കൂത്താട്ടുകുളം: പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ജീവിത ശീലങ്ങൾ എന്ന വിഷയത്തിൽ കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ ഏകദിന സെമിനാർ നടത്തി.പ്ലാസ്റ്റിക് കണ്ടയ്നറുകളോ കവറുകളോ ഇല്ലാതെ കോലഞ്ചേരിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന
ബിറ്റു ജോൺ അവതരണം നടത്തി. പരിസ്ഥിതി ക്ലബ്ബ് ഭാരവാഹികളായ അനാമിക ജയൻ ,സ്കൂൾ ലീഡർ ആരോമൽ സനിൽ എന്നിവർ സ്കൂൾ തല പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ ,പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് ,മനോജ് നാരായണൻ ,സി.പി.രാജശേഖരൻ, ഹണി റെജി, ടി.വി. മായ, ജെസി ജോൺ, എൻ.എം ഷീജ, സി.എച്ച് ജയശ്രി, തുടങ്ങിയവർ സംസാരിച്ചു.