കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ പ്രധാനമന്ത്രി എൽ.കെ. അദ്വാനി എന്നിവരുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗതം നിയന്ത്രിക്കും.

രാഷ്ട്രപതിയുടെ സന്ദർശനം

# ഇന്ന് പശ്ചിമകൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ ഉച്ചകഴിഞ്ഞ് 1.30 മുതൽ 2.30 വരെ തേവര ജംഗ്ഷനിൽ നിന്ന് തേവര ഫെറി റോഡിലൂടെ പോകണം.

# പശ്ചിമകൊച്ചിയിൽ നിന്ന് എറണാകുളത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ ബി.ഒ.ടി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തേവര ജംഗ്ഷനിലെത്തി തേവര വഴി പോകണം.

# നാളെ പശ്ചിമകൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ രാവിലെ 8.30 മുതൽ 10 വരെ തേവര ജംഗ്ഷനിൽ നിന്ന് തേവര ഫെറി റോഡിലൂടെ പോകണം

# പശ്ചിമകൊച്ചിയിൽ നിന്ന് എറണാകുളത്തേയ്ക്ക് വരുന്ന വാഹനങ്ങൾ 8.30 രാവിലെ മുതൽ 10 വരെ ബി.ഒ.ടി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തേവര ജംഗ്ഷനിലെത്തി തേവര വഴി പോകണം.

എൽ.കെ. അദ്വാനിയുടെ സന്ദർശനം

# ഇന്നു വൈകിട്ട് 7 മുതൽ 9 വരെ കണ്ടെയ്‌നർ റോഡ്, ഗോശ്രീപാലം, ഷൺമുഖം റോഡ് പാർക്ക് അവന്യൂ, ഡി.എച്ച് റോഡ്, എം.ജി. റോഡ്, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കും.

# ഈസമയത്ത് ചിറ്റൂർ, കലൂർ ഭാഗത്തു നിന്ന് പശ്ചിമകൊച്ചിയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ചിറ്റൂർ റോഡ്, എം.ജി റോഡ് വഴി പോകണം. മേനക വഴി ഒഴിവാക്കണം.

# പശ്ചിമകൊച്ചിയിൽ നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ തേവര മട്ടമ്മലിൽ നിന്ന് കോന്തുരുത്തി, കടവന്ത്ര വഴി പോകണം.

# തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ കടവന്ത്രയിൽ നിന്ന് കെ.കെ. റോഡ് വഴി സലിംരാജൻ മേല്പാലത്തിലൂടെ എം.ജി റോഡിലെത്തണം.

# നാളെ രാവിലെ 9 മുതൽ 11 വരെ വില്ലിംഗ്ഡൺ ഐലൻഡ്, തേവര ഫെറി, കുണ്ടന്നൂർ ജംഗ്ഷൻ, തൃപ്പൂണിത്തുറ മിനി ബൈപ്പാസ്, കണ്ണംകുളങ്ങര, പുതിയകാവ്, നടക്കാവ്, പുത്തൻകാവ് ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കും.

# ഐലൻഡിൽ നിന്ന് കുണ്ടന്നൂരിലേക്ക് പോകുന്ന വാഹനങ്ങൾ തേവര, പള്ളിമുക്ക്, എസ്.എ റോഡ് വഴി വൈറ്റിലയ്ക്ക് പോകണം.