പനങ്ങാട്.പനങ്ങാട് ജനതാറോഡ് വേൽമുരുക കാവടിസംഘത്തിന്റെ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം വെളീപ്പറമ്പ് കുന്നത്ത് സലിലാമണിയും, കെ.ജി.സുജാതകുമാരിയും സംയുക്തമായി നിർവഹിച്ചു. കാവടിസംഘം പ്രസിഡന്റ് എം.എസ്.ശശി അദ്ധ്യക്ഷത വഹിച്ചു. ആർ.ഇ.സി.വേണു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറിവി.പി.അശോകൻ സ്വാഗതംപറഞ്ഞു. ട്രഷറർകെ.പി.സോജൻ കൺവീനർ ബിജു കുഴിക്കര കെ.കെ.മണിയപ്പൻ, സുന്ദരൻ പനങ്ങാട്, മുൻപഞ്ചായത്ത്പ്രസിഡന്റ് എം.ജി.സത്യൻ, വി.പി.പങ്കജാക്ഷൻ, വാർഡ് മെമ്പർ ഷീജപ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു.കൺവീനർ വി.ടി.മുരുകൻ കൃതജ്ഞത പറഞ്ഞു.