കൊച്ചി: എറണാകുളം കരയോഗത്തിന്റെ സേവനവിഭാഗമായ ചൈത്രവും ടോർച്ചൻ പ്രിവൻഷൻ സെന്റർ ഇന്ത്യയും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കും.

ടി.ഡി.എം ഹാളിൽ ഈ മാസം 9 ന് ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുണ്ടോ എന്നതാണ് മത്സരവിഷയം. വിവരങ്ങൾക്ക് 0484 2361160, 2361161.