പെരുമ്പാവൂർ: സർക്കാർ സമിതികളിൽ പ്രാതിനിധ്യം നേടി അവകാശങ്ങൾ സമ്പാദിക്കണമെന്നും അല്ലാത്തപക്ഷം പല ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും വനം വകുപ്പ് മന്ത്രി കെ.രാജു പ്രസ്താവിച്ചു. മരവ്യവസായികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാമെന്നും വ്യവസായങ്ങൾക്ക് തടസം നിൽക്കുന്ന ഘടകങ്ങൾ സർക്കാരിന്റെ പരിധിയിൽ നിന്നു കൊണ്ട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമ്പാവൂരിൽ കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടയ്ക്കാട്ടുപടി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.
മര വ്യവസായ മേഖല വിവിധ കാരണങ്ങളാൽ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിആയിരുന്നു സമ്മേളനം.. ജനറൽ സെക്രട്ടറി സി.എസ് നാസർ, അസീസ് പാണ്ഡ്യാരപ്പിള്ളി, വൈസ് പ്രസിഡന്റ് കെ.ജെ വർക്കി, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ അഷ്‌റഫ്, സെക്രട്ടറിമാരായ ബി.ശശിധരൻ, സി.എച്ച് മുനീർ, കെ.ജി സത്യൻ, ട്രഷറർ മിഘോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.