religion
വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കം കുറിച്ച്‌ക്ഷേത്രംമേൽശാന്തി പുളിക്കപറമ്പ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്രംതന്ത്രി പ്രതിനിധി മാടശേരി ഹരിശങ്കർ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി. ഞായറാഴ്ച വൈകിട്ട് ക്ഷേത്രം മേൽശാന്തി പുളിക്കപറമ്പ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ദീപാരാധനയും ദീപക്കാഴ്ചയും നടന്നു. തുടർന്ന് ക്ഷേത്രം തന്ത്രി പ്രതിനിധി മാടശേരി ഹരിശങ്കർ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടി മരച്ചുവട്ടിൽ പ്രത്യേക പൂജകൾക്കുശേഷം കൊടിയേറ്റി. ക്ഷേത്രം ഊരാണ്മക്കാരായ തെങ്കോടത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി, മരുത്വാശേരി നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രംട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോർ, സെക്രട്ടറി പി.ആർ. ഗോപാലകൃഷ്ണൻനായർ, ദേവസ്വം മാനേജർ കെ.ആർ. വേലായുധൻനായർ, ഉത്സവകമ്മിറ്റി കൺവീനർ പി. കൃഷ്ണകുമാർ, ബോർഡ് അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.