മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെയും ജൂനിയർ റെഡ്ക്രോസ് യുണിയിലെ വിദ്യാർത്ഥികളുടെയും മൂവാറ്റുപുഴ എക്സൈസ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി തൊണ്ണുറ് ദിന തീവ്ര യഞ്ജ പരിപാടിയായ ഡ്രോൺ പദ്ധതിക്ക് മാറാടി പഞ്ചായത്തിൽ തുക്കമായി. ഇതിന്റെ ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവത്കരണം നടത്തി നോട്ടീസുകൾ വിതരണം ചെയ്തു. തുടർന്ന് സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു. നോട്ടീസ് വിതരണത്തിന്റെ ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു ബേബിയും, കച്ചവട സ്ഥാപനങ്ങളിലേയ്ക്കുള്ള സ്റ്റിക്കറുകൾ പതിപ്പിക്കന്നതിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സതീഷ് പി.കെ യും നിർവഹിച്ചു . പ്രിവന്റീവ് ഓഫീസർ പി.ഇ ബഷീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇബ്രാഹിം റാവുത്തർ, സീനിയർ അസിസ്റ്റന്റ് നിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ലഹരി വിരുദ്ധ ക്ലബ് കൺവീനർ പൗലോസ് ടി, ഗിരിജ എം.പി, അനീഷ് കുമാർ വി.സി, പ്രവിത കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.