കൊച്ചി: പൗരത്വനിയമഭേദഗതിയും പൗരത്വ രജിസ്റ്ററും പിൻവലിക്കുക, ജനങ്ങളെ ദുരിതത്തിലാക്കുന്ന സാമ്പത്തികനയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ (എം.എൽ) റെഡ് ഫ്ളാഗ് ഇന്ന് ധർണ നടത്തും.
എറണാകുളം ബോട്ട് ജെട്ടിയിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ രാവിലെ 11 ന് അഖിലേന്ത്യാ സെക്രട്ടറി എം.എസ്. ജയകുമാർ ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ചാൾസ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ഫ്രെഡി കെ. താഴത്ത്, ടി.ബി. മിനി, എൻ.എ ജയിൻ, എം.കെ. ദിലീപ് തുടങ്ങിയവർ പ്രസംഗിക്കും.