കൊച്ചി: സാങ്കേതിക നൈപുണ്യ പരിശീലനത്തിന് ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കേരള പ്രാെഡക്ടിവിറ്റി കൗൺസിൽ നടപടി ആരംഭിച്ചു.

ഇന്റർനെറ്റ് അധിഷ്ടിത ലേണിംഗ് സംവിധാനം വികസിപ്പിക്കുന്നതിന് ഹാഷ്റൂട്ട് സൊലൂഷൻസുമായി കൗൺസിൽ ഇന്ന് കരാർ ഒപ്പിടും. കളമശേരിയിലെ പ്രൊഡക്‌ടിവിറ്റി ഹൗസിൽ നടക്കുന്ന ചടങ്ങിൽ കോമൺവെൽത്ത് ഇൻഫ്രാസ്ട്രക്ചർ പാർട്നേഴ്സിന്റെ ചെയർമാൻ ഡോ. ജോഫ്രേ ക്ളെമന്റസ് മുഖ്യാതിഥിയായി പങ്കെടുക്കും.