കാലടി: മറ്റൂർ സെന്റ്. ആന്റണീസ് പള്ളിയിൽ വി.അന്തോണീസിന്റെ തിരുനാൾ 10, 11, 12 തീയതികളിൽ ആഘോഷിക്കും. പ്രധാന തിരുനാളിന് വെള്ളിയാഴ് വൈകിട്ട് 6ന് ഫാ.ആന്റണി പൂതവേലി കൊടിയേറ്റും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന. ശനിയാഴ്ച വൈകിട്ട് 4.30ന് തിരുനാൾ പാട്ടുകുർബ്ബാന, പട്ടണപ്രദക്ഷിണം. ആകാശവിസ്മയം, ഞായറാഴ്ച രാവിലെ 10ന് തിരുനാൾ ദിന പാട്ടുകുർബാന ,പ്രസംഗം തുടർന്ന് അങ്ങാടി പ്രദക്ഷിണം രാത്രി 7.30 ന് നാടകം. വികാരി ഫാ.ആന്റണി പൂതവേലിൽ, സഹവികാരി ഫാ.മാത്യൂ വരിക്കാട്ടുപാടം, ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ജോർജ് പുതുശേരി, പി.വി.ആന്റണി പുതുശേരി, ജനറൽ കൺവീനർ എം.പി. ഇട്ടിയച്ചൻ മുളവരിക്കൽ, സെക്രട്ടറി കെ.സി. വർഗീസ് കുടിയിരുപ്പിൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു..