കിഴക്കമ്പലം: കുന്നത്തുനാട്ടിലെ ഏഴ് പഞ്ചായത്തുകളുടെ വാർഡുകൾ പുനർ നിർണയിക്കും. ജനസംഖ്യാടിസ്ഥാനത്തിലാണ് പുനർ നിർണയം . ഇതോടെ വാർഡുകളുടെ അതിർത്തികളടക്കം മാറും. പുത്തൻകുരിശ് പഞ്ചായത്തിലൊഴികെ മറ്റെല്ലാ പഞ്ചായത്തിലും പുനർ നിർണയം നടക്കും.
നിലവിലുള്ള വാർഡ് കൂട്ടി ചേർക്കുന്ന വാർഡ് ആകെ വാർഡ്
വാഴക്കുളം 20 4 24
കിഴക്കമ്പലം 19 2 21
പൂതൃക്ക 14 2 16
തിരുവാണിയൂർ 16 2 18
മഴുവന്നൂർ 19 2 21
ഐക്കരനാട് 14 2 16
കുന്നത്തുനാട് 18 3 21