കാലടി: കൂലി കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീമൂലനഗരം എൻ.ആർ.ഇ.ജി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരം പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് കാന്തി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മനോഹരൻ , എം.പി. അബു, എൻ.സി. ഉഷാകുമാരി, എം.കെ. അക്ബർ എന്നിവർ പ്രസംഗിച്ചു.