പെരുമ്പാവൂർ: കീഴില്ലം നവജീവൻ നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ രായമംഗലം പഞ്ചായത്ത് അംഗം മേരി അനിൽ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ് മദനകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് മദനകുമാർ, ഇന്ദു റെജി, പി.എ സന്തോഷ്, ബി. ശ്രീകാന്ത്, ഇ.വി രാധാകൃഷ്ണൻ, എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷന്റ നേതൃത്വത്തിൽ പുതിയതായി രൂപീകരിച്ച നവജീവൻ വായനശാലയുടെ ഉദ്ഘാടനം രാമചന്ദ്രൻ നായർ നിർവഹിച്ചു.