കൊച്ചി : ദേശീയ വനിതാ കമ്മിഷന്റെ ധനസഹായത്തോടെ കളമശേരി സെന്റ് പോൾസ് കോളേജിൽ ജനുവരി 13, 14 തീയതികളിൽ ദേശീയ വനിതാ സെമിനാർ നടത്തും. സാങ്കേതികവിദ്യയും കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരെയാകുമ്പോൾ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാർ 13 ന് രാവിലെ 10 ന് എഡി.ജി.പി മനോജർ എബ്രഹാം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി പ്രമുഖർ സംവദിക്കും. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ സാമൂഹ്യപ്രവർത്തകർക്കും, സ്ത്രീമുന്നേറ്റങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും സെമിനാറിൽ പങ്കെടുത്ത് തങ്ങളുടെ ചിന്താധാരകളെ പങ്കുവെയ്ക്കാം. വാർത്താസമ്മേളനത്തിൽ അസോ.മാനേജർ ഫാ. ജോസഫ് പള്ളിപറമ്പിൽ പ്രിൻസിപ്പൽ ശോഭന മെെക്കിൾ വെെസ് പ്രിൻസിപ്പൽ രോസ് സേവ്യർ, കോൺഫറൻസ് കോർഡിനേറ്റർ ആശ ഇ തോമസ് എന്നിവർ പങ്കെടുത്തു.