p-p-thankachan
ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വഗത സംഘം ഓഫീസ് മുൻ സ്പീക്കർ പി. പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമയുള്ള സ്വാഗതസംഘം ഓഫീസ് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം യാത്രി നിവാസിൽ പ്രവർത്തനം ആരംഭിച്ചു. യു.ഡി.എഫ് മുൻ കൺവീനർ പി.പി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. കെ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ടി പോൾ, ജനറൽ കൺവീനർ ഡേവിഡ് തോപ്പിലാൻ, കെ.പി.സി.സി സെക്രട്ടറി ടി.എം സക്കീർഹുസൈൻ, കെ.പി.സി.സി അംഗം കെ.എം.എ സലാം, സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി ജോർജ്, ജില്ലാ സെക്രട്ടറി ടി.കെ രമേശൻ, സാജു തോമസ്, ഏലിയാസ് കാരിപ്ര, പോൾ വർഗീസ്, ബിന്ദു ഗോപാലകൃഷ്ണൻ, ഷൈജു കേളന്തറ, വി.എം ഹംസ, എസ്.എ മുഹമ്മദ്, സൈമൺ ഇടപ്പള്ളി, ഉണ്ണി കാക്കനാട്, രഞ്ജിത്ത്കുമാർ ജി, വി.ഇ റഹിം, പി.ജി മഹേഷ്, സി.വി മുഹമ്മദാലി, സുലൈമാൻ പോഞ്ഞാശ്ശേരി, സാബുആന്റണി, സുലൈമാൻ കുറ്റിപ്പാടം, വി.എച്ച് മുഹമ്മദ്, എൽദോ പാത്തിക്കൽ, സി.കെ രാമകൃഷ്ണൻ, സി.കെ ഷൺമുഖൻ, സിദ്ധിഖ് പുളിയാംമ്പിള്ളി, റഫീഖ് കോന്നംകുടി എന്നിവർ പ്രസംഗിച്ചു.