തൃപ്പൂണിത്തുറ: അധികാരികളുടെ അനാസ്ഥ വേനലെത്തും മുൻപേ ഉദയംപേരൂരിൽ കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുന്നു.തെക്കൻ പറവൂർ, പൂത്തോട്ട, ചക്കത്തു കാട്, പനച്ചിക്കൽ, ആമേട, കണ്ണേമ്പിള്ളി, ഫിഷർമെൻ കോളനി, മാളേകാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ചില സ്ഥലങ്ങളിൽ ആഴ്ചയിൽ ഒരുദിവസം വെള്ളം എത്തുമ്പോൾ മറ്റു ചില പ്രദേശങ്ങളിൽ ആഴ്ചകളായി കുടിവെള്ളം ടാപ്പുകളിൽ എത്താറേയില്ല.
പുഴയിൽ വെള്ളമുണ്ടായിട്ടും ആവശ്യമായ വെള്ളം നൽകാതെ ഉദയംപേരൂരിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിറവം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പഞ്ചായത്തു ഭരണ സമിതി ഗൗരവമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ചൂണ്ടി, കക്കാാട് പദ്ധതി വെള്ളത്തിൽ മാഞ്ഞു
പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുവാൻ നടപ്പാക്കിയ ചൂണ്ടി, കക്കാാട് പദ്ധതികളുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ നടപടിയില്ലാത്തതാണ് പ്രധാന കാരണം. പ്രധാനമായും കക്കാട് പദ്ധതിയിൽ നിന്നാണ് ഉദയംപേരൂർ പഞ്ചായത്തിൽ വെള്ളം എത്തുന്നത്.ഈ വെള്ളം പമ്പു ചെയ്യുന്നത് പിറവം വാട്ടർ അതോറിറ്റിയാണ്. എന്നാൽ വെള്ളംം വിതരണം ചെയ്യുന്നതിനുള്ള ചുമതല തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി ഓഫിസിനു കീഴിലെ ഉദ്യോഗസ്ഥർക്കുമാണ്. ഇക്കാര്യത്തിൽ രണ്ട് ഓഫീസുുകളും തമ്മിൽ ഒരു ധാരണയുമില്ല ..
വെള്ളം കിട്ടിയില്ലെങ്കിൽ പരാതി കേൾക്കുന്നത് തൃപ്പൂണിത്തുറയിലെ ഉദ്യോഗസ്ഥഥരാണ്. പഞ്ചായത്തിനു് നിത്യവും 20 ലക്ഷം ലിറ്റർ വെള്ളമാണ് കക്കാട് പദ്ധതിയിൽ നിന്നും നൽകേണ്ടത്. എന്നാൽ ഇപ്പോൾ 10 ലക്ഷം ലിറ്റർ പോലും നൽകുന്നില്ലെന്ന് പഞ്ചായത്ത് അധികാരികൾ പറയുന്നു.ഇക്കാര്യം പുത്തൻകാവിലെ മീറ്ററിൽ നിന്നും വൃക്തമാണെന്നു തൃപ്പൂണിത്തുറയിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പറയുന്നു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതുമൂലം പഞ്ചായത്തിലെ ജലവിതരണം മുന്നു മേഖലകളായി ഇപ്പോൾ തിരിച്ചിരിക്കുകയാണ്. പൂത്തോട്ട, തെക്കൻ പറവൂർ, മാളേ കാട് എന്നിങ്ങനെയാണിത്. ഇതു മൂലം ഒരാഴ്ചയെങ്കിലും ഇടവിട്ടാണ് നാട്ടുകാർക്ക് വെള്ളം ലഭിക്കുക. അതും പ്രഷർ കുറവായതിനാൽ ചെറിയ അളവിൽ മാത്രമെ ലഭിക്കുകയുള്ളു.
നിരവധി തവണ പരാതി നൽകി
കുടിവെള്ളം ലഭിക്കാത്ത വിവരം വാട്ടർ അതോറിറ്റിയെ നേരിട്ടെത്തി അറിയിച്ചിരുന്നു. പിറവം ഓഫീസിലെ ഉദ്യോഗസ്ഥർ പഞ്ചായത്തിന് ആവശ്യമായ വെള്ളം നൽകാതെ വിവേചനം കാണിക്കുകയാണ്.പ്രശ്നം ഉന്നത അധികാരികളെ അറിയിക്കും.
ജോൺ ജേക്കബ്ബ്, പഞ്ചായത്ത് പ്രസിഡന്റ്
ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു
കക്കാട് പദ്ധതിയിൽ നിന്നും ആവശ്യമായ വെള്ളം ലഭിക്കാത്ത വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ അസിസ്റ്റന്റ് എൻജിനീയർ