നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13 ലക്ഷം രൂപയുടെ അനധികൃത സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ ആലുംപീടിക തൈക്കൂട്ടത്തിൽ രേവന്ത് രാജനാണ് പിടിയിലായത്. ഞായറാഴ്ച്ച രാത്രി പതിനാെന്നോടെ ബഹ്റിനിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു രേവന്ത്. എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.