നെടുമ്പാശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കുന്നുകര ജനകീയസമിതി ജനകീയമാർച്ചും പ്രതിഷേധസംഗമവും നടത്തി. ഷാജഹാൻ വയൽക്കര അദ്ധ്യക്ഷത വഹിച്ചു. എം.എ. സുധീർ, പി.പി. സെബാസ്റ്റ്യൻ, യൂസഫ് അറയ്ക്കൽ, സി.യു. ജബ്ബാർ, ആർ. അനിൽ, വി.കെ. ഷാബു വയൽക്കര, ഇ.എം. സബാദ് തുടങ്ങിയവർ സംസാരിച്ചു.