കൊച്ചി : ചോറ്റാനിക്കരയിലെ ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ശതാബ്ദി നിറവിലേക്ക് . രാജ്യത്തെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേതുമാണ് ആതുരസേവന രംഗത്ത് പ്രഗത്ഭരായ ഡോ.ശ്രീനിവാസ പടിയാറും ഡോ. മാധവ പടിയാറും 1920 കളുടെ ആരംഭത്തിൽ തുടക്കം കുറിച്ചഈ ഹോമിയോ കോളേജ്. 1983 മുതൽ ഭാഷാ ന്യൂന പക്ഷ പദവിയുമുണ്ട്. റോയൽ കോളേജ് ഓഫ് ഹോമിയോപ്പതിക് ഫിസിഷ്യൻസ് എന്ന പേരിലായിരുന്നു തുടക്കം..

# പടിയാർ കുടുംബത്തിന്റെ സമർപ്പണം

പടിയാർ കുടുംബത്തിന്റെ സമർപ്പണ മനോഭാവവും പ്രയത്നവുമാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോമിയോ കോളേജാക്കി പടിയാറിനെ മാറ്റിയത്. ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സംയമീന്ദ്ര തീർത്ഥ സ്വാമി നിർദ്ദേശിക്കുന്ന ബോർഡ് ട്രസ്റ്റീസിനാണ് ഇപ്പോൾ ഭരണ ചുതല.

വിഭാഗങ്ങൾ

ഒ.പി, എെപി , പെരിഫറൽ ഒ.പികൾ, ലാബ് , യു.എസ്.ജി, എക്സ്റേ സൗകര്യങ്ങൾ , ഫിസിയോ തെറാപ്പി, ഡയറ്റീഷ്യൻ, യോഗ പരിശീലനം , ദന്ത വിഭാഗം .എൻ.എ.ബി.എച്ച്, എൻ.എ.എ.സി അംഗീകാരങ്ങളുള്ള കോളേജ് മെഡിക്കൽ ക്യാമ്പുകൾ , എക്സിബിഷനുകൾ, ഗ്രാമങ്ങളെ ദത്തെടുക്കൽ , പരിസ്ഥിതി, കലാസാംസ്കാരികം , ബോധവത്കരണ ക്ളാസുകൾ, ദേശീയ പരിപാടികൾ എന്നിവയും നടത്തുന്നുണ്ട്.

ശതാബ്ദിയാഘോഷം

ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്ക് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശെെലജ അദ്ധ്യക്ഷത വഹിക്കും. വന്ധ്യത ചികിത്സക്കുള്ള ഒ.പി. വിഭാഗം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ., കളക്ടർ എസ്.സുഹാസ് തുടങ്ങിയവർ സംബന്ധിക്കും.