നെടുമ്പാശേരി: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് പട്ടാമ്പിയിൽ സംഘടിപ്പിക്കുന്ന പ്രവാസി ഭാരത് ദിവസിൽ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നൂറുപേരെ പങ്കെടുപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം ബിജു കെ മുണ്ടാടൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് രാജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോർജ്, സെക്രട്ടറി കെ.വി. ബേബി, ബിജു പയ്യപ്പിള്ളി, അശോക്‌കുമാർ പള്ളിമുറ്റം, ഷറഫുദ്ദീൻ കീഴ്മാട്, ബെന്നി അറക്കൽ, അഷറഫ് ചെങ്ങമനാട്, ജോജോ ജോസഫ്, സി.കെ. വിശ്വേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.