വൈപ്പിൻ : കേരള വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് പ്രദേശങ്ങളിൽ കെ.എസ്.ഇ.ബിയുടെ അറ്റുകുറ്റപ്പണികൾ നടത്തുന്നത് മൂലം പമ്പിംഗ് നടത്താൻ കഴിയാത്തതിനാൽ പള്ളിപ്പുറം, കുഴുപ്പിളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ , ഏഴിക്കര, കോട്ടുവള്ളി, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലും പറവൂർ നഗരസഭയിലും ഇന്ന് കുടിവെള്ളവിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി അസി. എക്‌സ്‌ക്യുട്ടിവ് എൻജിനീയർ അറിയിച്ചു.