വൈപ്പിൻ : നാളത്തെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ വൈപ്പിൻ കരയിൽ പ്രചരണജാഥ നടത്തി. മുനമ്പത്ത് നിന്ന് കാളമുക്ക് വരെയായിരുന്നു പ്രചരണജാഥ. മുനമ്പം ഹാർബറിൽ എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ ജാഥാക്യാപ്ടൻ പി.വി. ലൂയിസ്, പി.ബി. സജീവൻ, കെ.എ. സാജിത്ത്, പി.എൻ. ഷാജി, ഭർതൃഹരി, കെ.എസ്. രാജു, എൻ.എ. ജെയിൻ, പി.ബി. ദയാനന്ദൻ എന്നിവർ പ്രസംഗിച്ചു.