ആലുവ: പുരോഗമന കലാസാഹിത്യസംഘം എടത്തല യൂണിറ്റും മുതിരക്കാട്ടുമുകൾ ഇ.എം എസ് സ്മാരക ഗ്രന്ഥശാലയും സംയുക്താഭിമുഖ്യത്തിൽ സഫ്ദർ ഹാഷ്മി, സൈമൺ ബ്രിട്ടോ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്‌കാരികസന്ധ്യ കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് ഏനാന്തി അദ്ധ്യക്ഷത വഹിച്ചു. കെ. രവിക്കുട്ടൻ, കെ.പി. ശിവകുമാർ, ജയൻ മാലിൽ, എ.കെ. മായാദാസൻ, എസ്.എസ്. മനോജ് എന്നിവർ സംസാരിച്ചു. ജയൻ പുക്കാട്ടുപടി, കുമാരി പൂജ മഞ്ജു എന്നിവർ കാവ്യസന്ധ്യ നയിച്ചു.