കൊച്ചി: ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ ജില്ലയിലെ സ്വകാര്യ മോട്ടോർ തൊഴിലാളികൾ പങ്കെടുക്കുമെന്ന് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ജോൺ ലൂക്കോസും ജനറൽ സെക്രട്ടറി ജോയ് ജോസഫും അറിയിച്ചു. റോഡ് സേഫ്റ്റി ബിൽ എന്ന പേരിൽ മോട്ടോർ വ്യവസായത്തെ വൻകിട കുത്തകകൾക്ക് കൈമാറാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. നിരന്തരം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും സ്വകാര്യ കമ്പനികളെ സഹായിക്കാൻ ഭീമമായ ഇൻഷ്വറൻസ് പ്രീമിയം നടപ്പിലാക്കാനുമള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.