കോലഞ്ചേരി : കാൻസർ ബാധിതർ ഉൾപ്പടെയുള്ള രോഗികൾക്കും അംഗപരിമിതർക്കും കറണ്ടിലും ഇളവ്. കഴിഞ്ഞ സെപ്തംബറിൽ നടന്ന താരിഫ് റിവിഷനിലാണ് ഉത്തരവിറങ്ങിയത്.

ബി.പി.എൽ കുടുംബങ്ങളിൽ കാൻസർ ബാധിതരോ, അപകടം, പോളിയോ തുടങ്ങിയ കാരണങ്ങളാൽ സ്ഥിരം വൈകല്യം സംഭവിച്ചവരോ ഉണ്ടെങ്കിൽ ഇളവ് ലഭിക്കും.

വീട്ടിലെ കണക്ടഡ് ലോഡ് 1000 വാട്ടിൽ താഴെയാകണം.

100 യൂണി​റ്റ് വരെയുള്ള വൈദ്യുത ഉപഭോഗത്തിന് യൂണി​റ്റിന് 1.50 രൂപയേ ഈടാക്കൂ.

ആനുകൂല്യത്തിന് വൈദ്യുതി ബോർഡ്സെക്ഷൻ ഓഫീസുമായി ബന്ധപ്പെടണം.