പറവൂർ : കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവം നാളെ (ബുധൻ) നടക്കും. ഇന്ന് രാവിലെ തായമ്പക, വൈകിട്ട് ഏഴിന് ശ്രീബാലഭദ്ര താലാഘോഷ കമ്മിറ്റിയുടെ താലം എഴുന്നള്ളിപ്പ്, രാത്രി എട്ടരയ്ക്ക് ദുർഗാ വിശ്വനാഥിന്റെ മെഗാ മ്യൂസിക്കൽ നൈറ്റ്, നാളെരാവിലെ ഏഴരയ്ക്ക് നവക പഞ്ചഗവ്യകലശാഭിഷേകം, എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ് ചിറയ്ക്കൽ കാളിദാസൻ ദേവിയുടെ തിടമ്പേറ്റും. മനിശേര രഘുറാം, അന്നമനട ഉമാമഹേശ്വരൻ, കുറുപ്പത്ത് ശിവശങ്കരൻ, പാറന്നൂർ നന്ദൻ എന്നീ ഗജവീരന്മാർ അണിനിരക്കും. പതിനൊന്നരയ്ക്ക് ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, ചേന്ദമംഗലം രഘുമാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, ചെറുശേരി കുട്ടൻമാരാരുടെയും സംഘത്തിന്റെയും ചെണ്ടമേളം, രാത്രി ഒമ്പതിന് ദീപാരാധന, ഫാൻസി വെടിക്കെട്ട്, പന്ത്രണ്ടിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 9ന് രാവിലെ ഒമ്പതിന് പറയ്ക്കെഴുന്നള്ളിപ്പ്, നാരായണീയ പാരായണം, പതിനൊന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുബലി, അഞ്ചരയ്ക്ക് ആറാട്ട് പുറപ്പാട്, ഏഴരയ്ക്ക് തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ടുവിളക്ക്, രാത്രി പതിനൊന്നരയ്ക്ക് വലിയകുരുതി സർപ്പണത്തിനു ശേഷം കൊടിയിറങ്ങും.