കിഴക്കമ്പലം: ജനകീയ കൂട്ടായ്മയായ ട്വന്റി 20യുടെ നേതൃത്വത്തിലുള്ള ഭക്ഷ്യസുരക്ഷ മാർക്ക​റ്റ് അ​റ്റകു​റ്റപ്പണികൾക്ക് ശേഷം തുറന്നു. ചീഫ് കോഓർഡിനേ​റ്റർ സാബു.എം.ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. നിർധന രോഗികൾക്ക് മരുന്നുകൾ വിലക്കുറവിൽ അടുത്ത മാസം മുതൽ സ്റ്റാളിൽ നിന്നു വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ബോബി.എം.ജേക്കബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഗസ്റ്റിൻ ആന്റണി, പി.പി.സനകൻ, ബിജു ഫിലിപ്പോസ്, ബിജോയി ഫിലിപ്പോസ്, പഞ്ചായത്ത് അംഗങ്ങളായ ജിൻസി അജി, മിനി രതീഷ്, ജിൻസി ബിജു, ചിന്നമ്മ പൗലോസ്, ഹാഫിസ് ഹൈദരാലി,ടിഷിയോള വർഗീസ്, സീന റെജി ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.